Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Region Rvp

America

മാ​റ്റ് വി​ല​ങ്ങാ​ട്ടു​ശേ​രി​ൽ ഫൊ​ക്കാ​ന മി​ഡ്‌​വെ​സ്റ്റ് റീ​ജി​യ​ൺ ആ​ർ​വി​പി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ഷി​ക്കാ​ഗോ: സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ത്ത് ശ്ര​ദ്ധേ​യ​നാ​യ യു​വ​നേ​താ​വ് മാ​റ്റ് വി​ല​ങ്ങാ​ട്ടു​ശേ​രി​ൽ ഫൊ​ക്കാ​ന മി​ഡ്‌​വെ​സ്റ്റ് റീ​ജി​യ​ൺ ആ​ർവി​പി സ്ഥാ​ന​ത്തേ​ക്ക് ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​ന്‍റെ പാ​ന​ലി​ൽ മ​ത്സ​രി​ക്കു​ന്നു.

മെ​ഡി​ക്ക​ൽ ഇ​മേ​ജിംഗ് മേ​ഖ​ല​യി​ൽ 25 വ​ർ​ഷ​ത്തി​ലേ​റെ സ​മ​ർ​പ്പി​ത സേ​വ​ന​ത്തി​നു​ട​മ​യാ​ണ് മാ​റ്റ് വി​ല​ങ്ങാ​ട്ടു​ശേ​രി​ൽ. ആ​റു വ​ർ​ഷ​മാ​യി ഒ​രു പ്ര​മു​ഖ ആ​രോ​ഗ്യ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ മാ​നേ​ജ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളി​ൽ സു​താ​ര്യ​ത, നീ​തി, പു​രോ​ഗ​തി എ​ന്നി​വ ഉ​റ​പ്പാ​ക്കാ​ൻ മാ​റ്റ് എ​ക്കാ​ല​വും ശ്ര​മി​ച്ചി​ട്ടു​ണ്ട്. ഷി​ക്കാ​ഗോ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ സാം​സ്കാ​രി​ക, സാ​മൂ​ഹി​ക, ക​മ്യൂ​ണി​റ്റി പ​രി​പാ​ടി​ക​ളി​ൽ സ​ജീ​വ നേ​തൃ​ത്വം ന​ൽ​കു​ന്ന വ്യ​ക്തി​യാ​ണ്.

മു​മ്പ് ര​ണ്ട് ത​വ​ണ കെ​സി​എ​സ് ലെ​ജി​സ്‌ലേറ്റീ​വ് ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്, നി​ല​വി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ്. ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി മ​ല​യാ​ളി റേ​ഡി​യോ​ഗ്രാ​ഫ​ർ അ​സോ​സി​യേ​ഷ​ന്റെ സ​ജീ​വ അം​ഗ​മാ​ണ്.

സം​ഘ​ട​ന​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും സെ​ക്ര​ട്ട​റി​യാ​യും പ്ര​സി​ഡ​ന്‍റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഫൊ​ക്കാ​ന​യെ അ​ടു​ത്ത ത​ല​ത്തി​ലേ​ക്കു​യ​ർ​ത്താ​ൻ മാ​റ്റ് വി​ല​ങ്ങാ​ട്ടു​ശേ​രി​ലി​നു ക​ഴി​യു​മെ​ന്ന് ഫി​ലി​പ്പോ​സ് ഫി​ലി​പ്പും ടീം ​ഇ​ന്‍റ​ഗ്രി​റ്റി പാ​ന​ലി​ൽ സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി സ​ന്തോ​ഷ് നാ​യ​ർ, ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി ആ​ന്‍റോ വ​ർ​ക്കി എ​ന്നി​വ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Latest News

Up